ഗുരുവായൂർ: കെ.എസ്.എസ്.പി.യു ഗുരുവായൂർ സൗത്ത് യൂണിറ്റ് സമ്മേളനം സമാപിച്ചു. ബ്രഹ്മകുളം എ.എൽ.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് തങ്ക ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി ആൻഡ്രംസ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വി ബാലചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി കെ.വി രാമകൃഷ്ണൻ, പ്രൊഫ.സി വിജയൻ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ്
ശങ്കരനാരായാണൻ, സെക്രട്ടറി
ആൻഡ്രസ് മാസ്റ്റർ, ട്രഷറർ വർക്കി മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.