Sunday, January 26, 2025

അച്ഛനൊപ്പം പോകവേ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒന്നര വയസ്സുകാരി മരിച്ചു

തൃശൂർ: നിർമ്മാണം നടക്കുന്ന റോഡിലൂടെ അച്ഛനൊപ്പം ബൈക്കിൽ പോകവേ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒന്നര വയസ്സുകാരി മരിച്ചു. വരടിയം കമ്മട്ടിക്കാട്ടിൽ സന്ദീപിൻ്റെ മകൾ ദർശനയാണ് മരിച്ചത്. സന്ദീപിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ മുണ്ടൂർ-മെഡിക്കൽ കോളേജ് റോഡിൽ ചൈന ബസാറിലായിരുന്നു അപകടം. നിർമ്മാണം നടക്കുന്ന റോഡിൽ മണ്ണിൽ തെന്നിയാണ് ബൈക്ക് മറിഞ്ഞതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments