കടപ്പുറം: കടപ്പുറം മുനക്കകടവ് റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സിദ്ദീഖ് മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബസംഗമം മഹല്ല് ഖത്തീബ് ഉസ്താദ് റിയാസ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് പി.എ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബഷീർ കല്ലേപ്പാടം മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി എക്സൈസ് ഉദ്യോഗസ്ഥൻ അബ്ദുറഹ്മാൻ വാഫി കുടുംബ സംഗമത്തിൽ ക്ലാസെടുത്തു. മഹല്ല് മുൻ പ്രസിഡന്റ് പി.എ ഷാഹുൽ ഹമീദ്, മഹല്ല് ഭാരവാഹികളായ പണ്ടാരി കുഞ്ഞിമുഹമ്മദ്, പി.എ നാസർ, ഷറഫുദീൻ മുനക്കകടവ്, പി.കെ ബക്കർ, എം.കെ.അബ്ദുൽ കലാം, അൻസാർ പോണത്ത് എന്നിവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി പി.എം ജലാലുദ്ദീൻ സ്വാഗതവും പി.എ അഷ്ക്കർ അലി നന്ദിയും പറഞ്ഞു.