Sunday, January 26, 2025

ഗുരുവായൂർ സ്നേഹസ്പർശം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

ഗുരുവായൂർ: ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ.വി അലി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. റിട്ട: എസ്.പി ആർ.കെ ജയരാജ്, പി.പി വർഗീസ്, അനിൽ കല്ലാറ്റ്, മണലൂർ ഗോപിനാഥ്, ഇന്ദിര സോമസുന്ദരൻ, ജോർജ് പോൾ നീലങ്കാവിൽ, പ്രഹ്ളാദൻ മാമ്പറ്റ്, എം.കെ നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. കലാമത്സരവും  സ്നേഹവിരുന്നും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments