വടക്കേക്കാട്: കൊച്ചന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു.സ്കൂൾ അങ്കണത്തിലാണ് പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നത്. ജൈവ കർഷക അവാർഡ് ജേതാവും കൊച്ചന്നൂർ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപികയുമായ സുനിത പി രവീന്ദ്രൻ പച്ചക്കറി തൈകൾ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സുമംഗലി, അധ്യാപകരായ അഞ്ജലി, ബ്ലെസി, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പച്ചക്കറി തോട്ടത്തിന് വളമായി മണ്ണിര കമ്പോസ്റ്റും വെർമി കമ്പോസ്റ്റിനാവശ്യമായ മണ്ണിരയും മുൻ പി.ടി.എ പ്രസിഡണ്ടും ജൈവകർഷകനുമായ ബിജു കണ്ടംപുള്ളിയാണ് നൽകിയത്.