കുന്നംകുളം: കുന്നംകുളം – ചാവക്കാട് റോഡിൽ ചാട്ടുകുളത്ത് ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കുന്നംകുളം അയ്യപ്പത്ത് റോഡിൽ മച്ചങ്കലത്ത് വീട്ടിൽ സുബീഷ് കുമാറി(36)നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പടി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.