ചാവക്കാട്: മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജനകീയ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിഷ്‌ണു, ചാവക്കാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി അജയകുമാർ, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, എറിൻ ആന്റണി, കെ.എസ് അനൂപ്, ടി.ജി രഹന, ടി.എം ഷെഫീഖ്, കെ.യു ജാബിർ, കെ.എസ് വിഷ്ണു, മുഹമ്മദ് റിനൂസ് എന്നിവർ സംസാരിച്ചു.