ഗുരുവായൂർ: അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ ലഭിച്ച പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നൽകി ഹരിത കർമ്മ സേനാംഗങ്ങളുടെ നല്ല മാതൃക. ഗുരുവായൂർ നഗരസഭ ഹരിത കർമ്മ സേന അംഗങ്ങളായ വിശാലം, പ്രിയ എന്നിവരാണ് തങ്ങൾക്ക് ലഭിച്ച 6020 രൂപ അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് നൽകി മാതൃകയായത്. നഗരസഭ പതിമൂന്നാം വാർഡിൽ സമൂഹമഠം ക്ലസ്റ്ററിൽ അജൈവ മാലിന്യമായ തുണികൾ വീടുകളിൽ നിന്നും ശേഖരിക്കുന്നതിനിടെയാണ് ഇരുവർക്കും പേഴ്സ് ലഭിച്ചത്. ബയോ പാർക്കിൽ വെച്ച് പേഴ്സിന്റെ ഉടമസ്ഥ വാസുദേവ ഇന്നിലെ താമസക്കാരായ സുജുവിന്റെ ഭാര്യ നിർമ്മലക്ക് ഹരിത കർമ്മ സേന അംഗങ്ങൾ വാർഡ് കൗൺസിലർ സി.എസ് സൂരജിന്റെ സാന്നിധ്യത്തിൽ പേഴ്‌സ് തിരിച്ചേൽപ്പിച്ചു.