Saturday, January 25, 2025

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  പണം തട്ടി; പ്രതി അറസ്റ്റിൽ

തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൃക്കൂര്‍ സ്വദേശിയില്‍ നിന്ന് പണം തട്ടിയ യുവാവിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചിറ്റിശ്ശേരി സ്വദേശി  വിനോദ് (40) ആണ് അറസ്റ്റിലായത്. ജപ്പാനിലെ എസ്.എസ്.എച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൃക്കൂര്‍ സ്വദേശിയില്‍ നിന്ന്  3 ലക്ഷം തട്ടിയെടുത്തതായാണ് പരാതി. വിനോദിന്റെ പേരില്‍ അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ 2024 വര്‍ഷത്തില്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. ഈ കേസുകളില്‍ റിമാന്റിലായിരുന്ന വിനോദ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments