കടപ്പുറം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്‍റെ വിവിധ മേഖലയിലെ പട്ടിക ജാതി സങ്കേതങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് തയ്യാറാക്കിയ മെമ്മോറാണ്ടം കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. പട്ടിക ജാതി വിഭാഗത്തിന്റെ വികസന പ്രശ്നങ്ങള്‍ സാമൂഹിക അസമത്വങ്ങള്‍ എന്നിവ ക്രോഡീകരിച്ച് തയ്യാറാക്കിയ മെമ്മോറാണ്ടം കെ.എസ്.കെ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി അംഗം ഷൈനി ഷാജിയുടെ നേതൃത്വത്തില്‍ കടപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. പഞ്ചായത്ത് അംഗം റാഹില വഹാബ്, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എൻ.എം ലത്തീഫ്, കെ.എസ്.കെ.ടി.യു നേതാക്കളായ എ.സി ധര്‍മ്മന്‍, നിത വിഷ്ണുപാല്‍, മാമ്പറ്റ വേലായുധന്‍, സുനിത പ്രസാദ്, അഭി തൊട്ടാപ്പ്, ദേവയാനി വട്ടേകാട്, എം.എസ് പ്രകാശന്‍, സെക്കീര്‍, ടി.സി ചന്ദ്രന്‍, ശകുന്തള എന്നിവര്‍ പങ്കെടുത്തു.
കെ.എസ്.കെ.ടി.യു കടപ്പുറം പഞ്ചായത്തിൽ മെമ്മോറാണ്ടം സമര്‍പ്പിച്ചു
RELATED ARTICLES