Thursday, January 23, 2025

പുന്നയൂർ ജി.എൽ.പി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം 25 ന് ഉദ്ഘാടനം ചെയ്യും

പുന്നയൂർ: പുന്നയൂർ ജി.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടം ജനുവരി 25 ന് തുറന്ന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3:30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്, ജില്ല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹിം വീട്ടിപറമ്പിൽ, ചാവക്കാട് ഡി.ഇ.ഒ പി.വി റഫീഖ്, ചാവക്കാട് എ.ഇ.ഒ പി.എം ജയശ്രീ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കർ തുടങ്ങിയവർ പങ്കെടുക്കും. എൻ.കെ അക്ബർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണം നടത്തിയിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി 6 ക്ലാസ് മുറികളും ഓഫീസ് സ്റ്റാഫ് റും ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടി ഇരുന്നില കെട്ടിടമാണ് സ്കൂളിനായി ഒരുക്കുന്നത്. ഇതിഞ്ഞായി സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടിയും കൂടി അനുവദിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ വികസന  പ്രവർത്തനങ്ങൾക്കാണ് സ്കൂളിൽ ഭരണാനുമതിയായിട്ടുള്ളത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയാണ് നിർമാണ പ്രവർത്തനം നടത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളും, ഓഫീസ് റൂം, ടോയ്‌ലറ്റ് സംവിധാനം  എന്നിവ ഒരുക്കിയിട്ടുണ്ട്. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും കൂടിയായ സുഹറ ബക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.കെ വിജയൻ, പി.ടി.എ പ്രസിഡണ്ട് സുധീർ ഈച്ചിത്തറയിൽ, വൈസ് പ്രസിഡണ്ട് രഘുനന്ദനൻ, പ്രധാന അധ്യാപിക എം.കെ പ്രഭാവതി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments