ചാവക്കാട്: മമ്മിയൂർ എൽ.എഫ്.സി.യു.പി സ്കൂൾ 115-ാം വാർഷികം വർണ്ണാഭമായി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്‌ട്രസ് സിസ്റ്റർ സിമി മരിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാലയൂർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം അസിസ്റ്റന്റ് വികാരി ഫാദർ ഡെർവിൻ അരിമ്പൂർ ആശിർവാദ പ്രസംഗം നടത്തി. വാർഡ് കൗൺസിൽ ബേബി ഫ്രാൻസിസ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. പഠനത്തിലും കലാകായിക മത്സരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് എ.ഇ.ഒ പി.എം ജയശ്രീ സമ്മാനദാനം നൽകി. ചടങ്ങിൽ വിശ്വപുരോഹിതൻ ഫാദർ ജീസ്മോൻ ചെമ്മണ്ണൂരിനെ ആദരിച്ചു. നസറത്ത് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സോണിയ ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി സിന്ധു വർഗീസ്, സ്കൂൾ ലീഡർ കുമാരി സദ ശിഹാബ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന സിസ്റ്റർ ഗ്രേസ് തെരേസ, ആശ ജോസഫ് ടീച്ചർ, ത്രേസ്യ വി.എ എന്നിവർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് ടി എൽ ജോർജ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫെമി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, എം.പി.ടി.എ അംഗങ്ങളുടെയും കലാ പരിപാടികളും നടന്നു.