പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടി റെഡ് ഹൗസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ എഫ്.സി മലപ്പുറം ജേതാക്കളായി. യുണൈറ്റഡ് അയിരൂർ റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. അണ്ടത്തോട് സെന്ററിൽ നടന്ന ടൂർണമെന്റിന് അയ്യൂബ്, ഫവാസ്, ഇഷൽ, അനസ്, നിഹാൽ, സത്താർ, അഫ്നാസിൽ തുടങ്ങിയവർ നേതൃത്വം നൽകി.