ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം ജനുവരി 30 ന് നടക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3.30ന് ദേവസ്വം കാര്യാലയത്തിലെ കൂറൂരമ്മ ഹാളിൽ നടക്കുന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഭക്തജനങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.