പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ഫർണീച്ചറുകൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ സ്വാഗതം പറഞ്ഞു. മെമ്പർമാരായ സെലീന നാസർ, ഷൈബാ ദിനേശൻ, രജനി ടീച്ചർ, എം.കെ അറാഫത്ത്, എ.സി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥയും മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ പ്രധാന അധ്യാപികയുമായ സുനിത മേപ്പുറത്ത് നന്ദി പറഞ്ഞു. രണ്ടര ലക്ഷം രൂപ ചിലവഴിച്ച് 54 കുട്ടികൾക്കാണ് പഠനാവശ്യാർത്ഥം മേശയും കസേരയും വിതരണം ചെയ്തത്.