ചാവക്കാട്: കെ.എസ്.കെ.ടി.യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് തയ്യാറാക്കിയ മെമ്മോറാണ്ടം നഗരസഭ ചെയർപേഴ്സന് കൈമാറി. പട്ടികജാതി സങ്കേതങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിഹരിക്കപ്പെടേണ്ട വിവിധ ആവശ്യങ്ങളാണ് മെമ്മോറാണ്ടത്തിലുള്ളത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്തിന് മെമ്മോറാണ്ടം സമർപ്പിച്ചു. കെ.എസ്.കെ.ടി.യു ഏരിയ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ജി ബിജി, ബുഷറ ലത്തീഫ്, സിജി സതീശൻ, എൻ.ടി സനീഷ്, കെ.സി മണികണ്ഠൻ എന്നിവർ സംസാരിച്ചു.