പുന്നയൂർക്കുളം: കടിക്കാട് കിട്ടപ്പടിക്ക് തെക്ക് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വള്ളിക്കാട്ടിരി മാധവൻ മകൻ സുമേഷ് (40) ആണ് മരിച്ചത്. തട്ടുള്ള ഓടിട്ട വീടിന്റെ മുകളിലെ ഹാളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഭാര്യ വീട്ടിൽ താമസിച്ചിരുന്ന സുമേഷ് രണ്ട് ദിവസം മുൻപാണ് കിട്ടപ്പടിയിലെ തറവാട് വീട്ടിലേക്ക് വന്നത്. പതിവ് പോലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന സുമേഷ് നേരം വെളുത്തിട്ടും താഴേക്ക് വരാതിരുന്നതിനാൽ സഹോദരൻ മുകളിൽ കയറി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മാതാവ്: അമ്മിണി. ഭാര്യ: അനില. മകൾ: ഗൗരി ലക്ഷ്മി.