ചാവക്കാട്: കടപ്പുറം അടിതിരുത്തിയിൽ നിന്നും കാണാതായ മധ്യവയസ്കനെ കണ്ടെത്തി. കടപ്പുറം അടിതിരുത്തി മസ്ജിദിന് പടിഞ്ഞാറ് മാട്ടുപ്പുറം ഹനീഫ(56) യെയാണ് ഇന്ന് രാത്രി 10 മണിയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. ബന്ധുക്കൾ ആലുവയിലേക് തിരിച്ചിട്ടുണ്ട്. ഇന്നലെ കൊപ്ര വിൽക്കാനായി എരമംഗലത്തേക്ക് പോയ ഹനീഫയെ രാത്രിയായിട്ടും കാണാതായതോടെ കുടുംബം ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തിരുന്നു.