അബുദാബി: പ്രവാസത്തിന്റെ പിരിമുറുക്കത്തിൽ നിന്നും വിജ്ഞാനത്തിനോടൊപ്പം സന്തോഷത്തിന്റെ ഉത്സവം തീർത്ത് അബുദാബി കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. അബൂദാബി കെ.എം.സി.സി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.വി ജലാൽ ഉദ്ഘാടനം ചെയ്തു. അൽ ഐൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം, മുസ്ലിം യൂത്ത് ലീഗ് തൃശൂർ സെക്രട്ടറി അസീസ് മന്നലംകുന്ന് എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ് ഫൈസൽ കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി കബീർ സ്വാഗതം പറഞ്ഞു. ഒത്ത് ചേരലിന്റെ മഹത്വം എന്ന വിഷയത്തിൽ അബുദാബി കെ.എം.സി.സി തൃശൂർ ജില്ലാ ട്രഷറർ പി.എം ഹൈദരലി സംവദിച്ചു. വിനോദയാത്ര കോഡിനേറ്റർ മാരായ സി.കെ ജലാൽ, പി.പി അഷറഫ്, മണ്ഡലം ഭാരവാഹികളായ കെ ശാഹുൽ ഹമീദ്, പി.എം നിയാസ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. വിവിധ മത്സരങ്ങൾക്ക് കെ.എസ് നഹാസ്, ബഷീർ കടവിൽ നേതൃത്വം നൽകി.
മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി നേതാക്കൾ, കെ.എം.സി.സി മെമ്പർമാർ, കുടുംബങ്ങൾ ഉൾപ്പടെ യാത്രയിൽ പങ്കെടുത്തു. കോർഡിനേറ്റർ സി .കെ ജലാൽ നന്ദി പറഞ്ഞു.