കടപ്പുറം: വട്ടേക്കാട് അടിതിരുത്തിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. കടപ്പുറം അടിതിരുത്തി മസ്ജിദിന് പടിഞ്ഞാറ് മാട്ടുപ്പുറം ഹനീഫ(56) യെയാണ് കാണാതായത്. ഇന്നലെ കൊപ്ര വിൽക്കാനായി എരമംഗലത്തേക്ക് പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതോടെ കുടുംബം ചാവക്കാട് പോലീസിൽ പരാതി നൽകി. ഹനീഫക്ക് ഓർമ്മശക്തി കുറവ് ഉള്ളതായി പറയുന്നു. ഇയാളെ കുറിച്ച് വിവരം 8086432070, 9745077955 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം