കടപ്പുറം: കടപ്പുറം പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ധീൻ അധ്യക്ഷത വഹിച്ചു. കുറ്റികുരുമുളക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2,60,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. മെമ്പർമാരായ റാഹില വഹാബ്, സുനിത പ്രസാദ്, കൃഷി ഓഫീസർ അനഘ എന്നിവർ പങ്കെടുത്തു.