ഗുരുവായൂർ: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന ജീവിത പ്രശ്നങ്ങൾ ഉൾപ്പെടുത്തി കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഏരിയിലെ വിവിധ മുൻസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾക്ക് നിവേദനം നൽകി. പട്ടികജാതി നഗറുകളും പട്ടികവർഗ്ഗ ഉന്നതികളും സന്ദർശിച്ചാണ് ഈ വിഭാഗങ്ങൾ നേരിടുന്ന ജീവിത പ്രശ്നങ്ങൾ നിവേദനങ്ങളാക്കി കൈമാറിയത്. ചാവക്കാട് ഏരിയയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കെ.എസ്.കെ.ടി.യു തൃശൂർ ജില്ല എക്സിക്യൂട്ടിവ് അംഗം എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റി ജില്ല കമ്മിറ്റി അംഗം അമ്മിണി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മേഖല സെക്രട്ടറി കെ.പി നിതീഷ് സ്വാഗതം പറഞ്ഞു. കെ.എസ്.കെ.ടി.യു ഏരിയ എക്സിക്യൂട്ടീവ് അംഗം എം.കെ രമേഷ് സംസാരിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിന് എ.എച്ച് അക്ബർ നിവേദനം കൈമാറി. പൂന്നയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചും പൊതുയോഗവും കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി വി അനൂപ് ഉദ്ഘാടനം ചെയ്തു. കെ.ബി വിപിഷ് അധ്യക്ഷത വഹിച്ചു. എൻ.കെ ഗോപി, സുഹറ ബക്കർ, ടി.എ വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രന് നിവേദനം സമർപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ മാർച്ചും പൊതുയോഗവും കെ.എസ്.കെ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. സുരേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷിന് നിവേദനം കൈമാറി. പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സി.പി.എം ഏരിയ കമ്മറ്റി അംഗം വി അപ്പു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ജില്ല കമ്മറ്റി അംഗം മണി വേലായുധൻ, ബിന്ദു ചന്ദ്രൻ, ടി.എ സുരേഷ്, സദാനന്ദൻ, ഗിരിജ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീറിന് നിവേദനം നൽകി.