പാവറട്ടി: എളവള്ളി വാക മേഖലകളിൽ നിന്നും മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എളവള്ളി താണിശ്ശേരി വീട്ടിൽ വിബിനെ(19)യാണ് പാവറട്ടി എസ്.എച്ച്.ഒ ആന്റണി ജോസഫ് നെറ്റോടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എളവള്ളി പാറയിൽ നിന്നും 20,000 രൂപ വില വരുന്ന മോട്ടോറും കടവല്ലൂർ മേനോൻ പടിയിൽ നിന്നും 10,000 രൂപ വില വരുന്ന മോട്ടോറും ആണ് ഇയാൾ മോഷ്ടിച്ചത്. അർദ്ധ രാത്രിയിൽ സമയങ്ങളിൽ സൈക്കിളിൽ വന്ന പ്രതിയും കൂട്ടാളിയും മോട്ടോർ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാവറട്ടി എസ്.ഐ ഐ.ബി സജീവ്, എ.എസ്.ഐ നന്ദകുമാർ, സി.പി.ഒമാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.