ഗുരുവായൂർ: ജാതിമത ചിന്തകൾക്കതീതമായി എല്ലാവരും ഒത്തുചേരുന്ന ഇടങ്ങൾ ഉണ്ടാകണമെന്ന് പാലയൂർ ഫൊറോന വിശ്വാസ പരിശീലന ഡിറക്റ്റർ ഫാദർ ഡെന്നിസ് മാറോക്കി അഭിപ്രായപെട്ടു. ഗുരുവായൂർ സെന്റ് ആൻ്റണീസ് ദേവാലയത്തിലെ കുടുംബ കൂട്ടായ്മകളുടെയും സംഘടനകളുടെയും വിശ്വാസ പരിശീലന വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഇടവക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാദർ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രതിനിധി യോഗം സെക്രട്ടി ജെറോമി ജോസ്, വിശ്വാസ പരിശീലനം സെക്രട്ടറി ടി.സി ജോർജ്ജ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി സെക്രട്ടറി ജോഷിമോഹൻ എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലേലിയ കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ. അന്ന കുരുതുകുളങ്ങര, സി.എ ജോഷി, ജിഷോ എസ് പുത്തൂർ, പി.ഐ ലാസർ, എൻ.കെ ലോറൻസ്, ബാബു ആന്റണി ചിരിയങ്കണ്ടത്ത് എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
പരമ്പരാഗത ക്രിസ്ത്യൻ വിഭവങ്ങളുടെ സുറിയാനി ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
പ്രിൻസൻ തരകൻ, പി.ജെ ക്രിസ്റ്റഫർ, ബീന ജോഷി, ജ്യോൽസ്ന ബിജോയ്, സിഗി ടിറ്റോ, സിജി സ്റ്റീഫൻ, ഷൈനി ജോസഫ്, ഷിബു വടക്കൻ, മിനി ബാബു, ഡെയ്സി ജോസ് എന്നിവർ നേതൃത്വം നൽകി.