Monday, January 20, 2025

കോൺഗ്രസ് ചാവക്കാട് ഈസ്റ്റ് മേഖല പദയാത്ര രണ്ടാം ദിന പര്യടനം ആരംഭിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെയും അഴിമതിക്കെതിരെയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന് നടത്തുന്ന  ബഹുജന മാർച്ചിന് മുന്നോടിയായി സംഘടിപ്പിച്ച കോൺഗ്രസ് മണ്ഡലം ചാവക്കാട് ഈസ്റ്റ് മേഖല പദയാത്ര രണ്ടാം ദിന പര്യടനം ആരംഭിച്ചു. മമ്മിയൂർ സെൻ്ററിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ സി.എ ഗോപപ്രതാപൻ മുഖ്യാതിഥിയായി. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ജാഥാ ക്യാപ്റൻ കെ.വിസത്താറിന് പതാക കൈമാറി. പി.വി ബദറുദ്ധീൻ, ബീന രവിശങ്കർ, രേണുക ടീച്ചർ, ബേബി ഫ്രാൻസീസ്, നിഖിൽ ജി കൃഷ്ണൻ, അനീഷ് പാലയൂർ, സക്കീർ കരിക്കയിൽ, പീറ്റർ പാലയൂർ, കെ.എച്ച് ഷാഹു, സുൽഫിക്കർ പുന്ന, എം.ബി സുധീർ എന്നിവർ സംസാരിച്ചു. അബ്ദുൾ ജലീൽ, സുപ്രിയ രാമചന്ദ്രൻ, ഷാഹിദ മുഹമ്മദ്, ആർ.കെ നൗഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments