പുന്നയൂർക്കുളം: സ്മരണ കുന്നത്തൂരിന്റെ നേതൃത്വത്തിൽ എം.ടി എന്ന വിഷയത്തിൽ ചർച്ച നടത്തി. പാഠാന്തരങ്ങൾ അധ്യായം 123 പ്രതിമാസ ചർച്ചയിലാണ് എം.ടി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. മോഹൻബാബു വിഷയാവതരണം നടത്തി. സ്മരണ സെക്രട്ടറി എ.കെ സതീഷ്കുമാർ സ്വാഗതം പറഞ്ഞു. ചെയർമാൻ സജീവ് കരുമാലിക്കൽ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, സി.ടി സോമരാജ്, ടി കൃഷ്ണദാസ്, ദിനേശൻ വന്നേരി, ദിവകാരൻ പനന്തറ, പാഠാന്തര സമിതി കൺവീനർ ഷാജൻ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു. രാജേഷ് കാടാമ്പുള്ളി നന്ദിയും പറഞ്ഞു.