Monday, January 20, 2025

കടപ്പുറം ഗ്രാമപഞ്ചായത്ത് തീരോത്സവം; ശ്രദ്ധേയമായി സൗഹൃദ സംഗമം

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് ഉത്ഘാടനം ചെയ്തു. തീരോത്സവം നാടിൻ്റെ മാനവികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ സഹായകരമാണെന്നും തീരോത്സവം പോലുള്ള സംഗമങ്ങൾ മാതൃകാപരമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എ.സി.പി കെ.എം ബിജു മുഖ്യാതിഥിയായി.  മനുഷ്യർക്കിടയിൽ ലഹരി ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഇല്ലാതാക്കാൻ ഇത്തരം സംഗമങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഗമത്തിൽ മാപ്പിളപ്പാട്ട് പ്രതിഭ റൈഹാന മുത്തു, റാഹില വഹാബ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ ഷമീർ ബിൻസിയും ഇമാം മജ്‌ബൂറും അവതരിപ്പിച്ച സൂഫിയാന കലാം നൈറ്റ് വേദിയിൽ അരങ്ങേറി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ്‌ കാഞ്ചന മൂക്കൻ, സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി.പി മൻസൂർ അലി, മെമ്പർമാരായ ടി.ആർ ഇബ്രാഹിം, മുഹമ്മദ് നാസിഫ്, എ.വി അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, പി.എച്ച് തൗഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത്  അംഗം പി.എ മുഹമ്മദ് സ്വാഗതവും ബോഷി ചാണാശ്ശേരി നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് വി.എം മുഹമ്മദ് ഗസ്സാലി മുഖ്യാതിഥിയാകും. തുടർന്ന് മെഗാ സ്റ്റേജ് ഷോ അരങ്ങേറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments