ചാവക്കാട്: ചാവക്കാട് നഗരസഭാ പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ വിവരശേഖരണം നടത്തുന്നതിൻ്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. അടിസ്ഥാന വിവരശേഖരണത്തിനാശ്യമായ ഗൂഗിൾ ഫോം ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി ദീപ കുട്ടികൾക്ക് പരിചയപ്പെടുത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ
എന്നിവർ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ നഗരസഭ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.