പുന്നയൂർ: അകലാട് സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതിക്ക് കേരളോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വനിത കലാ കായിക പ്രതിഭകളെ ആദരിച്ചു. സമിതി ജനറൽ സെക്രട്ടറി മിർഫാദ് ഉപഹാരങ്ങൾ നൽകി. ഭാരവാഹികളായ അസ്‌ലം, നബീൽ, റാഷിക്ക്, മെമ്പർമാരായ മെഹദി, അഫ്സൽ എന്നിവർ പങ്കെടുത്തു.