Thursday, October 23, 2025

ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു

ചാവക്കാട്: ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു. ഈസ്റ്റ് സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ അശോകനെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽപക്കത്തെ വീട്ടിലെ പോത്താണ് കുത്തിയത്. കയറിൽ കുടുങ്ങിയ നിലയിലുള്ള പോത്തിനെ കയർ അറുത്തു മാറ്റി രക്ഷിക്കാനുള്ള ശ്രമത്തിനിടെ പോത്ത് കുത്തുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ അശോകനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments