പുന്നയൂർക്കുളം: കടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സയനോര 2025 സ്കൂൾ 90-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. അധ്യാപക രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും നൂറാം വാർഷിക പ്രഖ്യാപനവും പ്രതിഭകളെ ആദരിക്കലും ഇതോടൊപ്പം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിൽ പറമ്പിൽ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പി.എസ് സന്തോഷ് സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക എൻ.കെ സുധ റിപ്പോർട്ട് അവതരണം നടത്തി. പി.ടി.എ പ്രസിഡണ്ട് വി താജുദ്ദീൻ എൻഡോമെന്റ് വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രീഷ്മ ഷനോജ്, എസ്.എസ്.ജി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ വീസി രാജഗോപാൽ, തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ടി.ബി ബിന്ദുവിനും വി.എം ഷാജികും ചടങ്ങിൽ യാത്രയയപ്പ് നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.