പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ അറാഫത്ത്, രജനി ടീച്ചർ, സെലീന നാസർ, പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ, വി.ഇ.ഒ ടി.ബി ശശിധരൻ എന്നിവർ സംസാരിച്ചു.