Saturday, January 18, 2025

ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ വടക്കേക്കാട് തണൽ ഡയാലിസിസ് സെന്റർ സന്ദർശിച്ചു

പുന്നയൂർക്കുളം: ജമാഅത്തെ ഇസ്‌ലാമി കൊച്ചനൂർ സൗത്ത് വനിത യൂണിറ്റ് പ്രവർത്തകർ വടക്കേക്കാട് തണൽ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. പ്രവർത്തകർ സ്വരൂപിച്ച ഫണ്ട് ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ പ്രസിഡണ്ട് റഷീദ അബൂബക്കർ കൈമാറി. തണൽ ഡയാലിസിസ് സെന്റർ ഓഫീസ് ഇൻചാർജ് കിരണിന് ഫണ്ട് ഏറ്റുവാങ്ങി.  തണൽ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ പി.എച്ച് റസാഖ് പങ്കെടുത്തു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ചറിയുകയും പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. വനിതാ വിഭാഗം പ്രസിഡണ്ട് ഷമീബ, സെക്രട്ടറി റാബിയ പ്രവർത്തകരായ ഫാത്തിമ, ആരിഫ, നസിയ, റിൻസി എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments