വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായ ബിജു പള്ളിക്കര അധ്യക്ഷത വഹിച്ചു. ഐ.എം.ഇ എറണാംകുളം റീജിയണൽ ടി ഷറഫുദ്ധീൻ, വടക്കേക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രുഗ്മ്യ സുധീർ, സുധീർ ഈച്ചിത്തറയിൽ, പി.ടി.എ ഭാരവാഹികൾ, മാനേജ്മെന്റ് പ്രധിനിധി സി.ജെ സോണി, പ്രിൻസിപ്പൽ ഇൻചാർജ് ഷീന ജോർജ് എന്നിവർ സംസാരിച്ചു. എച്ച് .എം കെ.ഐ ജിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി മുനീർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.