Thursday, January 16, 2025

പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ കെ.വി ധർമ്മപാലൻ അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ കെ.വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി കരുണാകര മേനോൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി മലപ്പുറം ഡി.സി.സി സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.പി ബാബു അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പി.ഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എ.എം.അലാവുദ്ധീൻ, പി രാജൻ, മൂസ ആലത്തയിൽ, മുത്തേടത്ത് മുഹമ്മദ്‌, രാംദാസ്, ടി.എം പരീത് തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ ടിപ്പു ആറ്റുപ്പുറം, കമറുദ്ധീൻ, കെ.പി ധർമ്മൻ, ദേവാനന്ദൻ, പ്രിയ ഗോപിനാഥ്, രമണി, യാശോദ, ദേവിക, സുനിൽ ചെറായി, റാഫി മാലിക്കുളം, തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments