കടപ്പുറം: മാട്ടുമ്മൽ ശ്രീകണഠാകർണ്ണൻ സ്വാമി ക്ഷേത്രത്തിൽ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പള്ളത്ത് സുനിൽ ശാന്തി അന്തിക്കാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം തന്ത്രി പള്ളത്ത് സുനിൽ ശാന്തി കൊടിയേറ്റി. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പൊന്നരാശേരി രാജൻ, പൊന്നരാശേരി സുനിൽകുമാർ, പൊന്നരാശേരി ദിനൻ, പൊന്നരാശേരി ഗോപി, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പൊന്നരാശ്ശേരി വിശ്വംഭരൻ, സെക്രട്ടറി വേലായുധൻ മേലേടത്ത്, ട്രഷറർ പുളിക്കൽ അജയൻ എന്നിവർ നേതൃത്വം നൽകി. ജനുവരി 20ന് വേല മഹോത്സവം ആഘോഷിക്കും.