ചാവക്കാട്: ഓൾ ഇന്ത്യ ഫെഡറേഷൻ അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് ചാവക്കാട് പ്രൊജക്റ്റ് സമ്മേളനം സമാപിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ,
അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഫെഡറേഷൻ ജില്ല സെക്രട്ടറി പ്രേമലത, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ് മനോജ്, ഏരിയ പ്രസിഡന്റ് കെ.എം അലി എന്നിവർ സംസാരിച്ചു. അംഗൻവാടി പ്രവർത്തകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നത് വരെ കേന്ദ്ര ഗവൺമെന്റ് അടിസ്ഥാനശമ്പളം 26000 രൂപയും പെൻഷൻ 10000 രൂപയും അനുവദിക്കണമെന്നും പോഷൺടാക്കർ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി പ്രിയ മനോഹരൻ (പ്രസിഡന്റ്), റെൻസി ബക്കർ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.