ചാവക്കാട്: ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ അസോസിയേഷന് (ജെ.എസ്.കെ.എ) കീഴിൽ ഡ്രാഗൺ കരാട്ടെ ക്ലബ്ബിൽ 492 വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് നേടാൻ നേതൃത്വം നൽകിയ ഷിഹാൻ മുഹമ്മദ് സാലിഹിനെ ടീം ബ്ലാക്ക് ബെൽറ്റ്സ് ആദരിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ സി അഷ്‌റഫ് മൊമെന്റോ നൽകി. കഴിഞ്ഞ മാസം ഊട്ടിയിൽ നടന്ന 21-ാമത് ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ വിജയിച്ച സെൻസെയ്, സെമ്പയിമാരുടെ സ്വീകരണ പരിപാടിയിലാണ് വിദ്യാർത്ഥികൾ ആദരമൊരുക്കിയത്. സെൻസെയിമാരായ ബാദുഷ, ജലീൽ, അനീഷ, ഹുസൈൻ, തഹ്സീന, മഹ്‌റൂഫ്, അലീന എന്നിവർ സംസാരിച്ചു. സെമ്പായിമാരായ ഷാരിഖ്, പ്രജിത്ത്, മിൻഹാജ്, നുഅ്മാൻ, സയാൽ, ഷമീം, ഷദീന സാലിഹ്, ഷാഹിദ തുടങ്ങിയവർ നേതൃത്വം നൽകി.