Tuesday, January 14, 2025

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട്: തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി സ്വാമി മുനീന്ത്ര കൊടികയറ്റി. ക്ഷേത്രം പ്രസിഡണ്ട് പി.എം മുകുന്ദൻ, സെക്രട്ടറി എം.എസ് വേലായുധൻ, ഖജാൻജി എം.ഡി പ്രകാശൻ, കെ.എസ് പരമൻ, എം.സി അഖിലൻ, എം.എസ് മദനൻ, എം.എ ധർമ്മൻ, എം.എസ് ശ്രീവത്സൻ മാസ്റ്റർ, കണ്ടമ്പുള്ളി ഗോപി, എം.വി മോഹനൻ, എം.കെ രാജൻ, ബബിത ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി. ജനുവരി 23 വ്യാഴാഴ്ച മകരപ്പത്തിനാണ് മഹോത്സവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments