കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണത്തിന് തുടക്കമായി. കടപ്പുറം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി ഉദ്ഘാടനം നിർവഹിച്ചു. അഞ്ചോളം രോഗികൾക്ക് മാസം ഒരു തവണ ഡയാലിസിസ് കൂപ്പൺ ആദ്യഘട്ടത്തിൽ നൽകും. നന്മ പ്രസിഡന്റ് പി.വി അക്ബർ അധ്യക്ഷത വഹിച്ചു. വാദ ട്രാവൽസ് മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദ് സാലിഹ് മുഖ്യാതിഥിയായി. കെ.വി ആരിഫ്, കെ.വി ജഹാംഗീർ, മുഹമ്മദ് ഇഖ്ബാൽ, മജീദ് പേനത്ത് സലീം, വി.എസ് റാഫി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നാസിഫ് സ്വാഗതവും ട്രഷറർ വി.എസ് മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.