ഗുരുവായൂർ: ഗ്ലോബൽ എൻ.എസ്.എസ് മഹിള വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം ആഘോഷിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കൊളാടി ഭവനത്തിൽ നടന്ന ചടങ്ങ് ആചാര്യ സി.പി നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അദ്ദേഹം തിരുവാതിര മഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 84-ാം പിറന്നാൾ ആഘോഷിക്കുന്ന കൊളാടി രാമൻ മേനോനെ ചടങ്ങിൽ ആദരിച്ചു. ജി.എൻ.എസ്.എസ് ഭാരവാഹികളായ കെ.ടി ശിവരാമൻ നായർ, കെ മോഹനൃഷ്ണൻ, ശ്രീകുമാർ പി. നായർ, രാധശിവരാമൻ ,ബീന രാമചന്ദ്രൻ, ഗീത വിനോദ്, വിനോദ് പി മേനോൻ എന്നിവർ സംസാരിച്ചു. ജി.എൻ.എസ്.എസ് മഹിള വിഭാഗം ജനനി തിരുവാതിരക്കളി അവതരിപ്പിച്ചു.