ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ടീം അംഗം നാസിമിനെ കോൺഗ്രസ് തൊഴിയൂർ കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് റ്റി.എ ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. റയീസ് തൊഴിയൂർ സ്വാഗതം പറഞ്ഞു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ വിമൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് റജീന അസീസ്, റാബിയ ജലീൽ, സി.എം അഷറഫ്, ബാബു വാഴപ്പുള്ളി, സനീഷ്, റിയാസ് എന്നിവർ സംസാരിച്ചു.