Wednesday, January 22, 2025

പി ജയചന്ദ്രനെ അനുസ്മരിച്ച് ദൃശ്യ ഗുരുവായൂർ

ഗുരുവായൂർ: ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനയോഗം ചേർന്നു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കവി റഫീക്ക് അഹമ്മദ്, കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ  കെ.വി അബ്ദുൾ ഖാദർ, ഗായകൻ ഡോ.കെ മണികണ്ഠൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം ഷെഫീർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, പി.ഐ സൈമൺ മാസ്റ്റർ, നൗഷാദ് അഹമ്മു, മധു സപ്തവർണ്ണ, ജവഹർ കണ്ടാണിശ്ശേരി, കെ നന്ദകുമാർ, പി.ഐ ആൻ്റോ, പി.എസ് ചന്ദ്രൻ, ഗീത, ശ്രീകുമാർ ഇഴുവപ്പാടി, എൻ പ്രദീപ്, ബാബു അണ്ടത്തോട്, നഗരസഭ മുൻ ചെയർപേഴ്സൺ എം രതി, സംവിധായകൻ വിജീഷ് മണി, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ ജയകുമാർ എന്നിവർ സംസാരിച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.പി ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം  നടത്തി. ദൃശ്യ സെക്രട്ടറി ആർ രവികുമാർ നന്ദി പറഞ്ഞു. തുടർന്ന്  ഗംഗ ശശിധരൻ ഭാവഗായകൻ ജയചന്ദ്രൻ അവസാനമായി പാടിയ ഭക്തി ഗാനം വയലിനിൽ അവതരിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments