ഒരുമനയൂർ: ഒരുമനയൂർ പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും നാഷണൽ ഹുദ സ്കൂളും സംയുക്തമായി കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ നഹാസ് ബഷീർ അധ്യക്ഷത വഹിച്ചു.ഓൺകോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി.
ഒരു കാൻസർ രോഗിയുടെ ചികിത്സ സഹായമായി പി.കെ.എം.ബി ട്രസ്റ്റ് നൽകുന്ന സഹായധനം ഡോ.ഗംഗാധരൻ ട്രസ്റ്റ് സെക്രട്ടറി ഷൈന ബഷീറിന് കൈമാറി.
കാൻസർ ബാധിച്ച് മരണപെട്ടയാളുടെ മകളുടെ അവസാന 2 വർഷത്തെ വിദ്യഭ്യാസ ചിലവ് അൽഹുദ സ്കൂൾ ട്രഷറർ ഒമർ കോയ ഹാജിക്ക് കൈമാറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ ഫസലുദ്ദീൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി, മെമ്പർമാരായ കെ.ജെ ചാക്കോ, കയ്യുമ്മു, സ്കൂൾ പ്രിൻസിപ്പൽ ബഷീർ, ജമാൽ പെരുമ്പാടി, അഡ്വ. ഷീബ ഫൈസൽ, അബൂബക്കർ ഹാജി, ഫൈസൽ ഉസ്മാൻ, ഉമ്മർകോയ എന്നിവർ സംസാരിച്ചു. റെഷീദ് പൂളക്കൽ, അബു, പി.വി ഹൈദർ നൗഷാദ്, വി.പി അലി എന്നിവർ നേതൃത്വം നൽകി.