പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായത്തിനുള്ള ഫർണീച്ചറുകൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീം അഷറഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യം- വിദ്യാഭ്യാസം സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ, ഫിഷറീസ് ഓഫീസർ ടോണി എന്നിവർ സംസാരിച്ചു.