കടപ്പുറം: കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ നിർമ്മാണം പൂർത്തീകരിച്ച റോയൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാഞ്ചന മൂക്കൻ മുഖ്യാതിഥിയായി. പഞ്ചായത്തിന്റെ 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്തംഗം സുനിത പ്രസാദ്, സിറാജുദ്ദീൻ, ഹിലാൽ, പി.എം കരീം ഹാജി, എം.വി ജലീൽ, വി.എസ് റാഫി ,ആർ.വി അബൂബക്കർ, കെ.വി ഹക്കീം, പ്രസന്നൻ, കെ.വി റിഷാദ്, ആഫിദ് ബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ നൗഷാദ് സ്വാഗതവും കൺവീനർ കെ.വി ജഹാംഗീർ നന്ദിയും പറഞ്ഞു.