പുന്നയൂർ: മന്ദലാംകുന്ന് എടയൂർ സമീക്ഷ കലാ സാംസ്‌കാരിക സമിതി പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. ഡ്രാഗൺ കരാട്ടെ ക്ലബ് ചീഫ് ഇൻസ്‌ട്രക്ടറും ജെ.എസ്.കെ.എ മലപ്പുറം ജില്ല ചീഫുമായ സെൻസെയ് മുഹമ്മദ് സാലിഹ് ജേഴ്‌സി പ്രകാശനം നിർവഹിച്ചു. സമീക്ഷ രക്ഷധികാരി ടി.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. സമീക്ഷ ജി.സി.സി മെമ്പർമാരായ സുബൈർ, റിയാസ്, മുഹമ്മദ് റാസിൻ സമിതി പ്രസിഡന്റ് ഹുസൈൻ എടയൂർ, അക്ബർ, ത്വൽഹത്ത് തുടങ്ങിയവർ സംസാരിച്ചു. ഹാഷിം, റിനു, റിസ്‌വാൻ, അബി, അഫു, ആദിൽ, സയാൽ, അജ്മൽ, അൻസിഫ് എന്നിവർ നേതൃത്വം നൽകി. സമീക്ഷ ജി.സി.സി മെമ്പർമാരായ ഷഫീഖ് സ്വാഗതവും ജലാൽ നന്ദിയും പറഞ്ഞു. വെൽമാർക്ക് ഇന്റീരിയർ ഡിസൈൻ യു.എ.ഇയാണ് സമീക്ഷ ക്ലബിന് പുതിയ ജേഴ്‌സി സ്പോൺസർ ചെയ്തത്.