ചാവക്കാട്: ആർമി കലാ കായിക സാംസ്‌കാരിക വേദി ആനത്തലമുക്കിന്റെ 27ാം വാർഷികത്തോടനുബന്ധിച്ച് പൊതിച്ചോർ വിതരണം നടത്തി. ചാവക്കാട്, ഗുരുവായൂർ മേഖലയിൽ 200ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്, ആർമി സെക്രട്ടറി കെ.എച്ച് മുബാറക്ക്, പ്രസിഡന്റ് ടി.എം അബ്‌ദുൾ മനാഫ്, രക്ഷധികാരി പി.എ മൊയ്ദീൻ കോയ, എ.കെ അലി, കബീർ, ഇസ്ഹാഖ്, ഷക്കീർ എന്നിവർ നേതൃത്വം നൽകി.