ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനും ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ പല്ലിശ്ശേരി സംയുക്തമായി സൗജന്യ മെഡിക്കൽ കാരവൻ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ ക്യാമ്പിന് നേതൃത്വം നൽകി. ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.എൻ സുധീർ സ്വാഗതം പറഞ്ഞു. സെക്രട്ടറിമാരായ പി.എം അബ്ദുൽ ജാഫർ, എ.എസ് രാജൻ, യൂത്ത് വിങ് പ്രസിഡണ്ട് ഷഹീർ, ഫെസ്റ്റ ലൗവിൻ, രതി രാജൻ എന്നിവർ സംസാരിച്ചു.