തൃശൂർ: രണ്ടരക്കോടി രൂപ നൽകിയില്ലെങ്കിൽ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് ഹാഷിറാണ് തൃശൂർ സിറ്റി പൊലീസിൽ കീഴടങ്ങിയത്. കോടതി ഉത്തരവു പ്രകാരമാണ് ഇയാൾ കീഴടങ്ങിയത്. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പറവൂർ പീഡനക്കേസിൽ പ്രതിയാക്കുമെന്നും പരാതി ഒത്തുതീർപ്പാക്കാൻ രണ്ടരക്കോടി നൽകണമെന്നും ആവശ്യപ്പെട്ട് സംഘം മതിലകം പാപ്പിനിവട്ടം സ്വദേശിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. യൂട്യൂബ് ചാനലിലൂടെ പ്രതികൾ അപകീർത്തി വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.